mirror
കട്ടപ്പന നഗരസഭ സ്ഥാപിച്ച കോൺവെക്സ് മിറർ

കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തിൽ അപകടസാധ്യതയുള്ള 23 സ്ഥലങ്ങളിൽ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു. പുളിയൻമല അമ്പാടി ജങ്ഷൻ, ഹിൽടോപ്പ്, ഞള്ളാനിപ്പടി, പൊലീസ് വളവ്, എസ്.എൻ ജങ്ഷൻ, പേഴുംകവല, വെട്ടിക്കുഴക്കവല, വെള്ളയാംകുടി കെ.ആർ.ടി.സി ജംഗ്ഷൻ, കാണക്കാലിപ്പടി, ആശ്രമംപടി, വാഴവര, ഗവ. കോളേജ് ജങ്ഷൻ, കോളേജ് പടി, വള്ളക്കടവ് പള്ളിപ്പടി, വള്ളക്കടവ്, കരിമ്പാനിപ്പടി, മൈത്രി നഗർ, അമ്പലക്കവല, സെന്റ് മാർത്താസ് പടി, പള്ളിക്കവല, ട്രഷറിപ്പടി തുടങ്ങിയ സ്ഥലങ്ങളിലാണ് മിററുകൾ സ്ഥാപിച്ചത്. 2017- 2018 വാർഷിക പദ്ധതിയിൽ ഇതിനായി രണ്ടു ലക്ഷം രൂപ വകയിരുത്തിയിരുന്നു. അടുത്തവർഷം മറ്റു സ്ഥലങ്ങളിലും മിററുകൾ സ്ഥാപിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ മനോജ് എം. തോമസ്, ഉപാദ്ധ്യക്ഷ രാജമ്മ രാജൻ, കൗൺസിലർമാരായ ഗിരീഷ് മാലിയിൽ, കെ.പി. സുമോദ്, സിബി പാറപ്പായി, സെലിൻ ജോയി, ലൂസി ജോയി എന്നിവർ അറിയിച്ചു.