sahajan
അടിമാലി പഞ്ചായത്ത് സെക്രട്ടറി സഹജനെ ആദരിക്കുന്നു

അടിമാലി: ഏറ്റവും മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന അവാർഡ് നേടിയ അടിമാലി പഞ്ചായത്ത് സെക്രട്ടറി സഹജനെ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് (എം.ഡി.എം) ആദരിച്ചു. ദേവികുളം ലോക് ഹാർട്ട് ഫാക്ടറിയിൽ നടന്ന ചടങ്ങിൽ എം.ഡി.എം പ്രസിഡന്റ് വർഗീസ് ഏലിയാസ്, ജനറൽ സെക്രട്ടറി അബ്ബാസ്, ട്രഷറർ പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സ്വിസ് കൗണ്ടി മാനേജിംഗ് ഡയറക്ടർ ഡോ. ജോയ്സ് ഉപഹാരം കൈമാറി.