തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 ന് കരിമണ്ണൂർ കുരുമ്പുപാടത്തായിരുന്നു അപകടം. ഉടുമ്പന്നൂർ സ്വദേശി മുഹമ്മദ് ഷമീറിനാണ് (23) പരിക്കേറ്റത്. മുഹമ്മദ് ഷമീറിനെ കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തിയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ബൈക്കിനും കാറിനും സാരമായ കേടുപാട് സംഭവിച്ചു.