ഏനാനല്ലൂർ പള്ളിയിൽ


ഏനാനല്ലൂർ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സെബസ്ത്യാനോസിന്റെ തിരുനാൾ 26, 26, 27 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ.പോൾ മൈലയ്ക്കച്ചാലിൽ അറിയിച്ചു. 25നു വൈകുന്നേരം 4.30ന് കൊടിയേറ്റ് - ഫാ.തോമസ് മലേക്കുടി, 4.40ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്. അഞ്ചിന് റാസ കുർബാന, 26ന് രാവിലെ 6.45ന് കുർബാന, എട്ടിന് അമ്പെഴുന്നള്ളിക്കൽ, 4.30ന് തിരുനാൾ കുർബാന ഫാ. ഡോ. കുര്യൻ പുത്തൻപുരയ്ക്കൽ, വചന പ്രഘോഷണം ഫാ. ഡോ. സ്റ്റാൻലി കുന്നേൽ, 6.30ന് പടിഞ്ഞാറേ പന്തലിലേക്ക് പ്രദക്ഷിണം, 27ന് രാവിലെ 6.45ന് വിശുദ്ധ കുർബാന, എട്ടിന് അമ്പെഴുന്നള്ളിക്കൽ, 4.15ന് ലദീഞ്ഞ്, 4.30ന് തിരുനാൾ കുർബാന ഫാ. മാത്യുമേയ്ക്കൽ, വചന പ്രഘോഷണം ഫാ. ഡോ.തോമസ് പറയിടം എന്നിവയാണ് പരിപാടികൾ.

പള്ളിക്കാമുറി പള്ളിയിൽ


പള്ളിക്കാമുറി: ലിറ്റിൽ ഫ്ളവർ പള്ളിയിൽ വി.കൊച്ചുത്രേസ്യായുടെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26,27 തിയതികളിൽ ആഘോഷിക്കും. 26ന് രാവിലെ 6.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 6.45ന് വിശുദ്ധ കുർബാന, നൊവേന, നൈകുന്നേരം നാലിന് തിരുനാൾ കുർബാന,പ്രസംഗം- ഫാ.ജോമോൻ കൈപ്പടക്കുന്നേൽ, 5.30ന് ഉടുമ്പന്നൂർ കപ്പേളയിലേക്ക് പ്രദക്ഷിണം, 6.30ന് കപ്പേളയിൽ ലദീഞ്ഞ്, 6.45ന് തിരിപ്രദക്ഷിണം പള്ളിയിലേക്ക്, 7.45ന് സമാപന പ്രാർഥന. 27ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, പ്രസംഗം ഫാ.ജോർജ് നെടുമ്പറമ്പിൽ, 11.30ന് പ്രദക്ഷിണം കുരുമ്പുപാടം ആശ്രമം ചാപ്പലിലേക്ക്, 12.15 ലദീഞ്ഞ്, 12.30ന് പള്ളിയിലേക്ക് പ്രദക്ഷിണം, 1.15ന് സ്‌നേഹ വിരുന്ന്. 29ന് മരിച്ചവരുടെ ഓർമദിനം എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ.ജോസഫ് നീറമ്പുഴ അറിയിച്ചു.