തൊടുപുഴ:കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർജില്ലാ മത്സരത്തിനുള്ള ജില്ലാടീമിനെ തിരഞ്ഞെടുക്കുന്നു. തൊടുപുഴ മേഖല സെലക്ഷൻ തെക്കുംഭാഗം സ്റ്റേഡിയത്തിലും രാജാക്കാട്, നെടുങ്കണ്ടംമേഖല സെലക്ഷൻ രാജാക്കാട് എൻആർസിറ്റി സ്‌കൂളിലും കുമളി, വണ്ടിപ്പരിയാർ, കട്ടപ്പന മേഖല സെലക്ഷൻ വെള്ളാരംകുന്ന് സെന്റ്‌മേരീസ് എച്ച്എസിലും 26ന് രാവിലെ 10ന് നടക്കും. 2013 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവർ സെലക്ഷൻ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്നു സെക്രട്ടറി അറിയിച്ചു.
പെൻഷനേഴ്സ് വാർഷികം
വെള്ളിയാമറ്റം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെള്ളിയാമറ്റം യൂണിറ്റ് വാർഷികം 25ന് രാവിലെ 10ന് പന്നിമറ്റം പെൻഷൻ ഭവനിൽ നടക്കും. ഇളംദേശംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.ഇ. കമലാക്ഷി അദ്ധ്യക്ഷത വഹിക്കും. കെ.ഡി.ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും. എൻ. എ. ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. കെ.എം.ലീല, ടി.എ. കരുണാകരപിള്ള, എ.വി.ജോൺ, കെ.ജെ. ലില്ലി, കെ.എം.ജോസ് എന്നിവർ പ്രസംഗിക്കും. സി.വി.ജോർജ് തിരഞ്ഞെടുപ്പ് വാരണാധികാരിയായിരിക്കും. കെ.വി. ചാക്കോ സ്വാഗതവും ഒ.ആർ. ഓമന നന്ദിയും പറയും
സ്‌കൂൾ വാർഷികം ഇന്ന്
പൈങ്കുളം: സെന്റ് റീത്താസ് ഹൈസ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പുസമ്മേളനവും ഇന്ന് രാവിലെ 10.30 ന് നടക്കും. സ്‌കൂൾ മാനേജർ ഫാ. ഫ്രാൻസീസ് ആലപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. പി.ജെ.ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യപിക സിസ്റ്റർ പി.എം. ലിസി, ഓഫീസ് അസിസ്റ്റന്റ് കെ.വി. വർഗീസ് എന്നിവരെ യോഗത്തിൽ ആദരിക്കും. കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി സെക്രട്ടറി റവ.ഡോ. സ്റ്റാൻലി കുന്നേൽ യാത്രയയപ്പ് സന്ദേശം നൽകും. അസി. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റ്റെസി അത്തിക്കൽ മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മിസ്ട്രസ് ലിസിജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് മെബർ ജോസ് കീരിക്കാട്, കുമാരമംഗലം പഞ്ചായത്ത് മെംബർ ജെയിംസ് ചാക്കോ, മുൻ അദ്ധ്യാപകൻ സണ്ണി അഗസ്റ്റ്യൻ, പൈങ്കുളം സെന്റ് തോമസ് യു.പി.എസ് ഹെഡ്മാസ്റ്റർ സണ്ണിജോസ്, സ്റ്റാഫ് സെക്രട്ടറി മിനി എ.ജോൺ, പിടിഎ പ്രസിഡന്റ് ബിജുജോർജ് എടാട്ട്, സ്‌കൂൾ ചെയർപേഴ്സൺ തസ്നിയ ഹുസൈൻ എന്നിവർ പ്രസംഗിക്കും. സ്റ്റാഫ് പ്രതിനിധി ജിജോ ജി. കൊച്ചുപുര സ്വാഗതവും സ്‌കൂൾ ചെയർമാൻ ആൽബിൻ ജോയ്സൺ നന്ദിയും പറയും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.
ഡീപോൾ ഹയർസെക്കൻഡറി സ്‌കൂളിന്റെ വാർഷികം
തൊടുപുഴ: ഡീപോൾ ഹയർസെക്കൻഡറി സ്‌കൂളിന്റെ വാർഷികം ഇന്ന് വൈകുന്നേരം 5.30ന് ആഘോഷിക്കും. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപിള്ളിൽ അദ്ധ്യക്ഷത വഹിക്കും.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ റീജണൽ ഡയറക്ടറും പൂർവ വിദ്യാർഥിയുമായ എസ്. സുബ്രമണ്യൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. പ്രിൻസിപ്പൽ ഫാ. ഡിനിൽജോൺ, ഡീപോൾ സ്‌കൂളുകളുടെ മാനേജർ ഫാ.തോമസ് അമ്പാട്ടുകുഴിയിൽ, പിടിഎ പ്രസിഡന്റ് ഷാജി ഓലിക്കൽ, എംപിടിഎ പ്രസിഡന്റ് ബിനു സുരേഷ്, സ്‌കൂൾ ലീഡർമാരായറോൺ ബിജു, മനീഷ ജിന്ന എന്നിവർനേതൃത്വം നൽകും.
പെട്രോൾ പമ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന്
തൊടുപുഴ: പെട്രോൾ പമ്പിൽജോലിചെയ്യുന്ന തൊഴിലാളികളുടെ ദിവസവേതനം 600 രൂപയായി വർധിപ്പിക്കണമെന്ന് ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഫ്യൂവൽ വർക്കേഴ്സ് കോൺഗ്രസിന്റെ (ഐഎൻടിയുസി) അംഗത്വവിതരണം നടത്തി. യൂണിയൻ താലൂക്ക് പ്രസിഡന്റ് ജോർജ് താന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. സിദ്ധാർഥൻ , പി.ജെ.തോമസ്, എം.കെ. ഷാഹുൽഹമീദ്, വി.ബി. ബിസുമോൻ എന്നിവർ പ്രസംഗിച്ചു.
പുകയിലയ്ക്കെതിരെ ലക്ഷ്മണരേഖ വരച്ച് പുറപ്പുഴ
പുറപ്പുഴ: പഞ്ചായത്തിന്റെയും സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന പുകയില വിരുദ്ധബോധവത്കരണ മാസാചരണത്തിന്റെ പ്രവർത്തനങ്ങൾക്ക് പുറപ്പുഴ പഞ്ചായത്തിൽ തുടക്കം കുറിച്ചു. സ്‌കൂൾ അതിർത്തികളിൽ നിന്നും നൂറ് വാരചുറ്റളവിൽറോഡിനു കുറുകെ മഞ്ഞവര വരച്ച് ഇതിനുള്ളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്ന സന്ദേശത്തോടെയുള്ള ബോധവത്കരണമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. തുർന്ന് പൊതുസ്ഥലങ്ങളിൽ ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കുകയും ലംഘിക്കുന്നവർക്കെിരെ പിഴ ഈടാക്കുകയും ചെയ്യും. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി നിർവഹിച്ചു.ടോമിച്ചൻ മുണ്ടുപാലം, സുജ സലിംകുമാർ,ഡോ.രേഖ ശ്രീധർ, ടി.വി. ദിനേശൻ, എൻ.സി. വർഗീസ്, എം. തുളസി, ബീനജോസഫ് എന്നിവർ പ്രസംഗിച്ചു.
ദന്തസംരക്ഷണ സെമിനാർ
പന്നൂർ: നവജ്യോതി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് പന്നൂർ എൻഎസ്എസ് യുപിഎസിൽ ദന്തസംരക്ഷണ സെമിനാർ നടത്തും. പഞ്ചായത്തംഗം ആൻസി സിറിയക് ഉദ്ഘാടനം ചെയ്യും. പിഎസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. എ.എസ്. ഇന്ദിര മുഖ്യപ്രഭാഷണം നടത്തും.ഡോ. എൽസ മരിയ സെബാസ്റ്റ്യൻ ക്ലാസ് നയിക്കും.