തൊടുപുഴ : ഭാരതം റിപ്പബ്ലിക് ദിനസപ്തതി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ കർമ്മപരിപാടികളുമായി ന്യൂമാൻ കോളേജ് എൻ.സി..സി .യൂണിറ്റ് ഒരുങ്ങി. ഇന്ന് കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ.വി സുനിൽ കുമാർ പങ്കെടുക്കുന്ന സെമിനാർ, ബാൻഡ് ഡിസ്‌പ്ലേ, സൈനിക് ഡിസ്‌പ്ലേ , ഗാർഡ് ഓഫ് ഓണർ എന്നിവ അരങ്ങേറും. കോളേജ് എൻ.സി.സി ബാൻഡ് ക്രമീകരിച്ചിരിക്കുന്ന ഡിസ്‌പ്ലേ ഉച്ചകഴിഞ്ഞ് 3.20 ന് ബ്രിഗേഡിയർ എൻ.വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കേണൽ കിരിത് കെ. നായർ, പട്ടാള ഉദ്ദ്യോഗസ്ഥർ, അദ്ധ്യാപക -അനദ്ധ്യാപകർ പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ബാൻഡ് ഡിസ്‌പ്ലേ അണ്ടർ ഓഫീസർ ലിനിഷ് ലക്ഷ്മണൻ, അണ്ടർ ഓഫീസർ ആൽബിന സജി എന്നിവർ നേതൃത്വം നൽകും. സി.എസ്.എം നന്ദു ടി.എസ് ആഷ്ന വി. കുമ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന സൈനിക് ഡിസ്‌പ്ലേയിൽ വിവിധ പരേഡ് പറ്റേണുകൾ അരങ്ങേറും. 26ന് മഹാത്മഗാന്ധിയുടെ 150-ാം ജന്മദിനാഘോത്തേട് അനുബന്ധിച്ച് തൊടുപുഴ ഗാന്ധിസ്വകയറിൽ പുഷ്പാർച്ചനയും തുടർന്ന് റിപ്പബ്ലിക്ക് ദിനറാലിയും സംഘടിപ്പിക്കും. കോളേജിൽ നടക്കുന്ന പരിപാടികൾ ആസ്വദിക്കുവാൻ പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ റവ. ഡോ വിൻസന്റ് നെടുങ്ങാട് ,എൻ.സി.സി ഓഫീസർ ലഫ്. പ്രജീഷ് സി. മാത്യു എന്നിവർ അറിയിച്ചു.