ചക്കുപള്ളം: ശിവഗിരി ശാഖാസ്ഥാപനമായ ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിലെ പ്രതിമാസ ഗുരുപൂജ സത്സംഗവും ശിവഗിരി തീർത്ഥാടന പദയാത്രികരുടെ സംഗമവും 27 ന് ആശ്രമത്തിൽ നടക്കുമെന്ന് സ്വാമി ഗുരുപ്രകാശം അറിയിച്ചു. രാവിലെ 9 ന് മഹാഗുരുപൂജ, സമൂഹപ്രാർത്ഥന, ശാന്തിഹവനം, സത്സംഗം, എന്നിവയാണ് പ്രധാന പരിപാടികൾ.