ഇടുക്കി : പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ അദാലത്തിൽ 61 പരാതികൾ പരിഗണിക്കുകയും 53 എണ്ണം തീർപ്പാക്കുകയും ചെയ്തു. നാലു പുതിയ പരാതികൾ സ്വീകരിച്ചു. എട്ട് പരാതികളിന്മേൽ വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. വസ്തുതർക്കം, തൊഴിൽ പ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരുന്നു പരാതികളിലേറെയുമെന്ന് ചെയർമാൻ ബി.എസ് മാവോജിയും അംഗം എസ്.അജയ് കുമാറും പറഞ്ഞു.