കോട്ടയം: സെന്റ് മേരീസ് ഫെറോന പള്ളിയിലെ തിരുനാൾ പ്രമാണിച്ച് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഹാത്മാ ഗാന്ധി സർവകലാശാല ആസ്ഥാനത്തെ ഓഫീസ്/സ്‌കൂളുകൾ/സെന്ററുകൾ എന്നിവയ്ക്ക് ഇന്ന് അവധിയായിരിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവകലാശാല സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

സംഘാടകസമിതി യോഗം ഇന്ന്
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി 28 മുതൽ മാർച്ച് നാലുവരെ കോട്ടയത്ത് നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കോട്ടയം സി.എം.എസ്. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.