ഇടുക്കി : പ്രളയത്തെതുടർന്നുള്ള പുനർനിർമാണത്തിനായി ദുരിതബാധിതർക്ക് ജില്ലയിൽ 29.83കോടി രൂപ വിതരണം ചെയ്തു. വീട് നഷ്ടപ്പെട്ടവർക്ക് 18.49കോടി രൂപയും കെയർഹോം പദ്ധതിപ്രകാരം വീട് നിർമാണത്തിന് 99.38 ലക്ഷം രൂപയും മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് 67 ലക്ഷം രൂപയും കൃഷി വകുപ്പ് കർഷകർക്ക് 9.67കോടി രൂപയുമാണ് വിതരണം ചെയ്തത്. സ്വന്തമായി വീട് നിർമിക്കാം എന്ന് വില്ലേജ് ഓഫീസിൽ സമ്മതപത്രം നൽകിയ പൂർണമായും വീട് തകർന്നവരിൽ വെരിഫിക്കേഷനിൽ അർഹരെന്ന് കണ്ടെത്തിയ വർക്ക് വിവിധ ഗഡുക്കളായി മൊത്തം അഞ്ചുകോടി രൂപ നൽകി. വീടിന് 6074 ശതമാനം നാശനഷ്ടമുണ്ടായതായി അപേക്ഷ നൽകിയതിൽ അർഹരായവർക്ക് 2.72കോടി രൂപ ആദ്യഗഡുവായി നൽകി. വീടിന് 3059 ശതമാനം നാശനഷ്ടം സംഭവിച്ചവരിൽ അർഹരായ വർക്ക് ആദ്യ ഗഡുവായി 2.55കോടി രൂപയും 1629 ശതമാനം നഷ്ടം സംഭവച്ചിവരിൽ അർഹരായവർക്ക് 6.02കോടിരൂപയും 15 ശതമാനം മാത്രം നഷ്ടംസംഭവിച്ചവരിൽ അർഹരായവർക്ക് 2.19കോടി രൂപയും നൽകി. കെയർഹോം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 99.38 ലക്ഷംരൂപയുടെ സാഹയമാണ് നൽകിയിട്ടുള്ളത്.