വഴിത്തല: വഴിത്തല എസ്.എൻ പുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മകര​- ഉത്ര മഹോത്സവം ഇന്ന് സമാപിക്കും.ഇന്ന് രാവിലെ പതിവ് പൂജകൾ,​ 10.30 ന് കലശാഭിഷേകം,​ രുദ്രാഭിഷേകം,​ 12ന് ഉച്ചപൂജ,​ 12.30ന് മഹാപ്രസാദ ഊട്ട്,​ വഴിപാട് സമർപ്പണം,​ വൈകിട്ട് 4.30 ന് വഴിത്തല ടൗണിലേക്ക് എഴുന്നള്ളത്ത്,​ ആറിന് വർണ്ണോജ്വല ഘോഷയാത്ര,​ 8.30ന് വിശേഷാൽ ദീപാരാധന,​ പുഷ്പാഭിഷേകം,​ 8.45 ന് കാവടി അഭിഷേകം,​ തിരുമുമ്പിൽ പറവയ്പ്പ്,​ ഒമ്പതിന് മഹാപ്രസാദ ഊട്ട്,​ 9.30 ന് സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും,​ 9.30 ന് കഥാപ്രസംഗം " കണ്ണകി" , കൊടിയിറക്ക്.