അരിക്കുഴ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 25, 26 തീയതികളിൽ ആഘോഷിക്കും. 25നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, കൊടിയേറ്റ്, വൈകുന്നേരം മൂന്നിന് അമ്പുപ്രദക്ഷിണം, 4.15ന് ലദീഞ്ഞ്, 4.30ന് തിരുനാൾ കുർബാന - ഫാ.ജോസഫ് കൂനാനിക്കൽ, ആറിന് പ്രദക്ഷിണം അരിക്കുഴ കുരിശുപള്ളിയിലേക്ക്, പ്രസംഗം - റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, തിരി പ്രദക്ഷിണം പള്ളിയിലേക്ക്, 26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ദേശീയ പതാകയുയർത്തൽ, രാവിലെ 10നും 3.30നും അമ്പുപ്രദക്ഷിണം, 4.15ന് ലദീഞ്ഞ്, 4.30ന് തിരുനാൾ കുർബാന ഫാ.ജേക്കബ് റാത്തപ്പിള്ളിൽ, ആറിന് പ്രദക്ഷിണം പുളിക്കായത്ത് കടവിലേക്ക്, പ്രസംഗം ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി, പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്, 27ന് രാവിലെ ഏഴിന് മരിച്ചവരുടെ ഓർമദിനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജെയിംസ് വടക്കേക്കുടി അറിയിച്ചു.