തൊടുപുഴ: നഗരസഭയിൽ യുഡിഎഫും ബിജെപിയും ചേർന്നുണ്ടാക്കിയിട്ടുള്ള അവിശുദ്ധമുന്നണി കേരളത്തിന്റെ മതേതര മനസിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് എൽഡിഎഫ് കൗൺസിലർമാർ പ്രസ്താവനയിൽ പഞ്ഞു. സംസ്ഥാനത്തിന്റെ പൊതുരാഷട്രീയവുമായി ഈ കൂട്ടുകെട്ടിന് പൊരുത്തപ്പെട്ട് പോകാനാവില്ല. കഴിഞ്ഞ ഏഴുമാസവും നിരവധി വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് ഭരണം നടപ്പിലാക്കിയത്. മാതൃകാപരമായ ഈ പ്രവർത്തനം തങ്ങൾക്കുണ്ടാക്കുന്ന പരിക്ക് ചെറുതായിരിക്കില്ലെന്ന ഭയപ്പാടിൽ നിന്നാണ് സംഘപരിവാറും യുഡിഎഫും ഒരേ തൂവൽ പക്ഷികളായി എൽഡിഎഫിനുനേരെ തിരിഞ്ഞതെന്നും കൗൺസിലർമാർ പറഞ്ഞു.