കാഞ്ഞാർ: ശങ്കരപ്പിള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് റോഡരുകിലെ ഓടയിലേക്ക് ചെരിഞ്ഞ് ഒരുകന്യാസ്ത്രിക്ക് പരിക്കേറ്റു. വഴത്തോപ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക സിസ്റ്റർ മാരിയറ്റിനാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 ന് ശങ്കരപ്പിള്ളിക്ക് സമീപം വളവിലായിരുന്നു അപകടം. കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് ചെരിയുകയായിരുന്നു. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വാഴത്തോപ്പിൽ നിന്നും തൊടുപുഴയ്ക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.