തൊടുപുഴ: പുളിക്കത്തൊട്ടി ശാഖ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് നാളെ തുടക്കമാകും. ചേർത്തല സുമിത് തന്ത്രി, ചേലച്ചുവട് കെ.എസ്. സന്തോഷ് ശാന്തി എന്നിവർ ഉത്സവച്ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

നാളെ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചക്ക് 11ന് അന്നദാനം, വൈകിട്ട് 3ന് കൊടിമര ഘോഷയാത്ര, 6.30ന് വിശേഷാൽ ദീപാരാധന, 7ന് കൊടിയേറ്റ്, 28ന് രാവിലെ 10ന് നവകലശപൂജ, 11ന് ബ്രഹ്മകലശാഭിഷേകം, രാത്രി 8ന് പ്രഭാഷണം, 29ന് പതിവ് പൂജകൾ, 30ന് രാത്രി 8ന് രവിവാര പാഠശാല കുട്ടികളുടെ വിവിധ കലാപരിപാടികൾ, 31 ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, 8ന് തിരുമുൽക്കാഴ്ച, 10ന് നവകം, പഞ്ചഗവ്യം, 11ന് ബ്രഹ്മകലശാഭിഷേകം, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3ന് ആറാട്ട്, 3.30ന് ആറാട്ട് എതിരേൽപ്പ് ഘോഷയാത്ര, ദീപാരാധന. രാത്രി 9ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.