തൊടുപുഴ: മണക്കാട് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 30ന് രാത്രി 7.30 ന് തൃക്കൊടിയേറ്റ് നടത്തും. ഫെബ്രുവരി നാലിന് ഉത്സവം സമാപിക്കും. മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി സഹതന്ത്രി അജിതൻ നമ്പൂതിരി,​ മേൽശാന്തി പോർക്കുളം ശങ്കരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 30ന് രാവിലെ നടതുറക്കൽ,​ പതിവ് പൂജകൾ, ​ 25 കലശപൂജ,​ കൊടിക്കൂറ സമർപ്പണം,​ 10ന് കലശാഭിഷേകം,​ 11ന് ഉച്ചപൂജ,​ തങ്കഅങ്കി ചാർത്തി ദർശനം,​ വലിയ കാണിക്ക,​ അന്നദാനം,​ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,​ ചുറ്റുവിളക്ക് ദീപക്കാഴ്ച,​ എട്ട് മുതൽ സംഗീതാർച്ചന,​ 9.30 മുതൽ ഭക്തിഗാനമേള,​ 31ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് അഞ്ചിന് നടതുറപ്പ്,​ 6.30ന് വിശേഷാൽ ദീപാരാധന,​ ചുറ്റുവിളക്ക്,​ അന്നദാനം,​ ഏഴ് മുതൽ മാജിക് ഷോ,​ എട്ടിന് തിരുവാതിര,​ 8.15ന് ഡാൻസ്,​ ഒമ്പത് മുതൽ ഭക്തി ഗാനസുധ,​ ഒന്നിന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,​ ചുറ്റുവിളക്ക്, ​ 7.30ന് നൃത്തനൃത്യങ്ങൾ,​ എട്ടിന് ഭക്തിഗാനസുധ,​ 9.30ന് വിൽപ്പാട്ട്,​ രണ്ടിന് രാവിലെ പതിവ് പൂജകൾ,​ ഒമ്പതിന് ഉത്സവബലിദർശനം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്,​ വൈകിട്ട് 6.30ന് വിശേഷാൽദീപാരാധന,​ ഏഴിന് കുച്ചിപ്പുടി,​ കീബോർഡ് ഫ്യൂഷൻ,​ 7.40ന് ലഹരിവിരുദ്ധ ബോധവത്കരണ നാടകം,​ 8.30ന് തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന ബാലെ,​ മൂന്നിന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 3.15ന് കാഴ്ചശ്രീബലി,​ മേജർസെറ്റ് പഞ്ചവാദ്യം,​ 6.30ന് വിശേഷാൽ ദീപാരാധന,​ 7.30ന് മുല്ലക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്,​ എട്ടിന് ഇറക്കിയെഴുന്നള്ളിപ്പ്,​ തിരിച്ചെഴുന്നള്ളിപ്പ്,​ 9.30ന് മണക്കാട് കവലയിൽ എതിരേൽപ്പ് വിളക്ക്,​ പാണ്ടിമേളം,​ പ്രസാദഊട്ട്,​ വലിയ കാണിക്ക,​ നാലിന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് നാലിന് കൊടിയിറക്ക്,​ ആറാട്ട് എഴുന്നള്ളിപ്പ്,​ കടവിൽ ആറാട്ട്,​ ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്,​ 9.30 മുതൽ 25 കലശാഭിഷേകം,​ വലിയകാണിക്ക,​ എന്നിവ നടത്തുമെന്ന് ദേവസ്വം കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരൻനായർ,​ കൺവീനർ ഷാജു കുടമ്മാട്ടിൽ എന്നിവർ അറിയിച്ചു.