തൊടുപുഴ: ഹരിതകേരളം മിഷന്റെ 'ഹരിതായനം' ഡിജിറ്റൽ പ്രചരണ വാഹനത്തിന്റെ ജില്ലയിലെ പര്യടനം ഇന്ന് തൊടുപുഴയിൽ സമാപിക്കും. രാവിലെ ഒമ്പതിന് വണ്ണപ്പുറം എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ, 11.30ന് പടി. കോടിക്കുളം, 2.30ന് മണക്കാട്, നാലിന് തൊടുപുഴ എന്നിങ്ങനെയാണ് ഹരിതായനം വാഹനമെത്തുക. ഇന്നലെ ഉടുമ്പഞ്ചോല ടൗണിൽ ആരംഭിച്ച് രാജാക്കാട്, അടിമാലി എന്നിവിടങ്ങളിലെ പ്രദർശനത്തിനു ശേഷം പൈനാവ് എൻജിനീയറിംഗ് കോളേജിൽ സമാപിച്ചു.