marayoor-sarkkara
കൃഷി ഓഫിസറുടെ നേതൃത്വത്തിൽ മറയൂർ ശർക്കര ഗവർണർക്ക് സമ്മാനിക്കുന്നു

മറയൂർ: മറയൂർ മലനിരകളിലെ കർഷകർക്ക് അഭിമാനമായ തായണ്ണൻ കുടിക്കാർക്ക് റിപ്പബ്ലിക് ദിനത്തിൽ ഗവർണറുടെ വസതിയിൽ വിരുന്ന് സത്കാരം നൽകി. കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജിനോം അവാർഡും സംസ്ഥാന സർക്കാരിന്റെ പരമ്പരാഗത കൃഷിക്കുള്ള അവാർഡും നേടിയ തായണ്ണൻ കുടിയിലെ കർഷകരെ കുറിച്ച് അറിഞ്ഞ ഗവർണർ പി. സദാശിവം റിപ്പബ്ളിക് ദിനത്തിൽ രാജ്ഭവനിലെ വിരുന്ന് സർക്കാരത്തിൽ പങ്കെടുക്കാൻ ഇവരെ ക്ഷണിക്കുകായിരുന്നു. കൃഷി വകുപ്പ് മുഖേനയാണ് ക്ഷണകത്ത് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തായണ്ണൻ കുടിയിലെത്തിച്ചത്. ഇതനുസരിച്ച് തായണ്ണൻ കുടി ഊരിലെ കാണി ചന്ദ്രൻ, ഭാര്യ കാന്തമ്മ, പൂവാറിന്റെ തീരത്ത് കുടി സ്ഥാപിച്ച തായണ്ണന്റെ ഭാര്യ സുമിത്രി എന്നിവരോടൊപ്പം മറയൂർ കൃഷി ഓഫീസർ റിയ പീറ്റർ അസി. എയ്ഞ്ചൽ പി. റോയി, അസി. കൃഷി ഡയറക്ടർ താഹ, നോഡൽ ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു എന്നിവരും രാജ്ഭവനിൽ എത്തി. ഗവർണർ കർഷകരെ പൊന്നാട അണിയിച്ച് സമ്മാനങ്ങൾ നൽകി. തായണ്ണാൻ കുടിയിലെ തനത് ഇനങ്ങളായ റാഗി, ബീൻസ്, വെളുത്തുള്ളി,​ മറയൂർ ശർക്കര തുടങ്ങിവയവ ഗവർണർക്ക് സമ്മാനമായി നൽകി.