ആലക്കോട്: ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ നയിക്കുന്ന കർഷക രക്ഷായാത്രയ്ക്ക് ആലക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കെ.പി.സി.സി അംഗം ജോയി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രകൃതി ക്ഷോഭവും, പ്രളയ ദുരന്തവും സംഭവിച്ച ഇടുക്കി ജില്ലയിൽ രാഷ്ട്രീയത്തിന്റെ നിറം നോക്കി സമാശ്വാസ' ധനസഹായം വിതരണം ചെയ്യുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണന്ന് ജോയി തോമസ് പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എ.എം. ദേവസ്യ, ഡി.സി.സി സെക്രട്ടറിമാരായ തോമസ് മാത്യു കക്കുഴി, ചാർളി ആന്റണി, എം.എൻ. ഗോപി, ടി.കെ വാസു, മനോജ് കൊക്കാട്ട്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.എം. ചാക്കോ, രഞ്ജു പൗലോസ് എന്നിവർ സംസാരിച്ചു.