kk
ന്യൂമാൻ കോളേജിൽ നടന്ന പൂർവ വിദ്യാർത്ഥി- അദ്ധ്യാപക സംഗമം ജോയ്സ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കലാലയ ചിന്തകൾ ഗൃഹാതുരത്വം ഉണർത്തുന്നതാണെന്ന് അഡ്വ. ജോയ്സ് ജോർജ്ജ് എം.പി പറഞ്ഞു. തൊടുപുഴ ന്യൂമാൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ ശ്രേണികളിൽ പ്രവർത്തിക്കുകയും അതുവഴി കലാലയത്തിന് പ്രശസ്തി നേടിത്തരുകയും ചെയ്ത വ്യക്തികളെ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വിൻസന്റ് നെടുങ്ങാട്ട് ആദരിച്ചു. ബാലാവകാശ കമ്മിഷൻ അംഗം സി. ബിജി ജോസ്, ജില്ലാ ജഡ്ജിമാരായ സോഫി തോമസ് (തൃശൂർ), ജോൺ ജെ. ഇല്ലിക്കാടൻ (പത്തനംതിട്ട), ദേശീയ അവാർഡ് ജേതാക്കളായ വിധു പി. നായർ, കെ.ജെ. ദേവസ്യാ, സ്‌പൈസസ് ബോർഡ് മുൻ സംസ്ഥാന വൈസ് ചെയർമാൻ റോയി കെ. പൗലോസ്, ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, കാർഷിക കടാശ്വാസ കമ്മിഷൻ മുൻ അംഗം പ്രൊഫ. എം.ജെ. ജേക്കബ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ഡീൻ കുര്യാക്കോസ്, സിവിൽ സപ്ലൈസ് മുൻ ചെയർമാൻ ജോയ് തോമസ്, പ്രശസ്ത സാമൂഹ്യ പ്രവർത്തക ഡോ. റോസക്കുട്ടി എബ്രാഹം, മുൻ അദ്ധ്യാപകരായ പ്രൊഫ. കൊച്ചുത്രേസ്യ തോമസ്, ഡോ കെ.വി ഡൊമിനിക്ക് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുവർണ ജൂബിലി ബാച്ചായ 67- 70 ബാച്ചിൽ പെട്ടവരെ പൊന്നാട നൽകി ആദരിച്ചു. ആജീവനാന്ത അംഗങ്ങൾക്കുള്ള മെമ്പർഷിപ് കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമാനൈറ്റ്സിന്റെ പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ഇ.എ. റഹീം എന്നിവർ സംസാരിച്ചു.