മുട്ടം പൊലീസ് സ്റ്റേഷനിലെ വനിതാ ജീവനക്കാർക്ക് വേണ്ടിയുള്ള വിശ്രമ കേന്ദ്രത്തിന്റെയും സ്റ്റേഷനിൽ എത്തുന്ന അംഗപരിമിതരായ പൊതു ജനങ്ങൾക്ക്‌ പ്രാഥമിക കാര്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയുള്ള ശൗചാലയത്തിന്റെയും നിർമ്മാണം സ്റ്റേഷനോടനുബന്ധിച്ച് പൂർത്തിയായി വരുകയാണ്. അംഗപരിമിതർക്കുള്ള ശൗചാലയം നിലവിലുള്ള കെട്ടിടത്തിന്റെ വലത് വശത്തോട് ചേർന്നും വനിതാ ജീവനക്കാരുടെ വിശ്രമസ്ഥലം നിലവിലുള്ള കെട്ടിടത്തിന്റെ പുറകിൽ മുകളിലെ തട്ടിലുമാണ് പൂർത്തിയാവുന്നത് . ആഭ്യന്തിര വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ രണ്ട് സംവിധാനവും ഒരുക്കുന്നത്.