വണ്ടിപ്പെരിയാർ: എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി. ആനവിലാസം സ്വദേശികളായ അനന്തു, വിഷ്ണു എന്നിവരെയാണ് വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. ദേശീയപാത 183ൽ കുമളി ചെളിമട ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിൽ നിറുത്താതെ പോയ കാർ പിന്തുടർന്ന് മൂങ്കലാർ ഭാഗത്ത് നാട്ടുകാരുടെ സഹായത്തോടു കൂടിയാണ് പ്രതികളെ പിടികൂടിയത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാറും പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു.