ഇടുക്കി: വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ഭാഗമായി പാഠ്യ വിഷയങ്ങളുടെ ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തി സ്‌കൂളുകൾ ഹൈടെക്കാക്കുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. പൈനാവ് ഗവ. യു.പി സ്‌കൂളിൽ പഠനോത്സവം 2019ന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കത്തോലിക്കാ സഭ, എം.ഇ.എസ്, എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം തുടങ്ങിയ സംഘടനകൾ വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവന ഒരു സർക്കാരിനും പരിഗണിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ. രാധാകൃഷ്ണൻ പഠനോത്സവം വിശദീകരണം നടത്തി. സയൻസ് പാർക്ക് ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ജോർജ് നിർവഹിച്ചു. പഠനോത്സവം പദ്ധതി രൂപരേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്തംഗം ടിന്റു സുഭാഷ് നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ. ജയശ്രീ, വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, പൊതു സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ, അറക്കുളം എ.ഇ.ഒ കെ.വി രാജു, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. ശ്രീലത, പഞ്ചായത്തംഗങ്ങളായ ജോർജ് വട്ടപ്പാറ, അമ്മിണി ജോസ്, പ്രഭാ തങ്കച്ചൻ, ടോമി ജോർജ്, സെലിൻ വി.എം, സുരേഷ് പി.എസ്, ജലാലുദ്ദീൻ കെ.എം. ലിസമ്മ സാജൻ, റീത്ത സൈമൺ എന്നിവരും പങ്കെടുത്തു.