iob-mathew
ഫാ .മാത്യു

നെയ്യശ്ശേരി: കോതമംഗലം രൂപതാ വൈദികൻ നെയ്യശ്ശേരി ഏഴാനിക്കാട്ട് (കിഴക്കാലായിൽ) ഫാ.​ മാത്യു ഏഴാനിക്കാട്ട് (81) നിര്യാതനായി. മങ്കുവ, മുരിക്കാശ്ശേരി പള്ളികളിൽ സഹവികാരി, പെരുമണ്ണൂർ, ചെമ്മണ്ണാർ, കല്ലാർകുട്ടി, വാഴവര, ബത്‌ലഹേം, മാലിപ്പാറ, കൂമ്പൻപാറ, പാറത്തോട്, കരിമ്പൻ, നെടിയശാല, മീങ്കുന്നം, ഞാറക്കാട്, പെരുമ്പല്ലൂർ പള്ളികളിൽ വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമികത്വത്തിൽ നെയ്യശേരി സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ.