പെരുമ്പിള്ളിച്ചിറ: റിപ്പബ്ലിക് ദിനത്തിൽ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിയുമായി പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. ഗാന്ധി ജയന്തി ദിനത്തിൽ കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് കുടുംബശ്രീയുമായി കൈകോർത്ത് കുട്ടികൾ നടത്തിയ പ്രവർത്തനത്തിന്റെ മൂന്നാം ഘട്ടമാണ് റിപ്പബ്ലിക് ദിനത്തിൽ നടപ്പാക്കിയത്. പ്ലാസ്റ്റിക്‌ശേഖരണത്തോടൊപ്പം 265 വീടുകളിൽ ശക്തമായബോധവത്കരണവും നടത്തി. ആദ്യഘട്ടത്തിൽ 90 കിലോഗ്രാം പ്ലാസ്റ്റിക്‌ ശേഖരിച്ചപ്പോൾ രണ്ടാം ഘട്ടം കേരളപിറവി ദിനമായ നവംമ്പർ ഒന്നിന് 70 കിലോഗ്രാമായി കുറഞ്ഞു. മൂന്നാം ഘട്ടത്തിൽ 265 വീടുകളിൽ നിന്നായി 40 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം മാത്രമാണ്‌ ശേഖരിക്കേണ്ടി വന്നത്. വിജയകരമായ ഈ പ്രവർത്തനത്തിന് വാർഡ് മെമ്പർ ബെന്നി ചെറിയാൻ, സ്‌കൂൾ മാനേജർ ഫാ.തോമസ് വട്ടത്തോട്ടത്തിൽ, ഹെഡ്മാസ്റ്റർ പി. ജെ ബെന്നി, സഹകരണ സംഘം പ്രസിഡന്റ് എം. എ മാത്യു, സിഡിഎസ് വൈസ് ചെയർപേഴ്‌സൺ മിനി ജിജൻ, വാർഡ് ഫെസിലിറ്റേറ്റർ ബിജി സുധി പി.ടി.എ പ്രസിഡന്റ് എൻ. എം ഷറഫുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് ഷാജിത ഷെറീഫ്, സ്‌കൂൾ ലീഡേഴ്‌സായ ഷിഫാന പി.എസ്, ആബിദ് നാസർ എന്നിവരാണ്‌ നേതൃത്വം നൽകിയത്. ഭവന സന്ദർശനത്തിന്‌ മേഴ്‌സി ജോൺ, സിൻസി ജോസ് എന്നിവരുംനേതൃത്വം നൽകി. സംഭരിച്ച പ്ലാസ്റ്റിക് റീസൈക്ലിംഗിന് ഏൽപ്പിച്ചു.