തൊടുപുഴ: എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയയുടെ നാളെ നടക്കുന്ന 56-ാമത് വാർഷിക സമ്മേളനത്തിൽ 500 വനിത ജീവനക്കാരെ പങ്കെടുപ്പിക്കാൻ വനിത കൺവെൻഷൻ തീരുമാനിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എസ്. പ്രേമ അദ്ധ്യക്ഷത വഹിച്ചു. കെ.വി. അമ്പിളി സ്വാഗതവും റോഷിനി ദേവസ്യ നന്ദിയും പറഞ്ഞു. നാളെ നഗരസഭ ടൗൺ ഹാളിൽ ചേരുന്ന സമ്മേളനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് പി.എസ്. പ്രേമയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി. പുഷരാജ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ പി.എം. ജലീൽ കണക്കും അവതരിപ്പിക്കും.