തൊടുപുഴ: എം.ഇ.എസ് ജില്ലാ കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് വി.എം. അബ്ബാസിന്റെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വി.എം. അബ്ബാസ്, അഡ്വ. പി.എച്ച്. ഹനീഫ റാവുത്തർ, പി.എ. മുഹമ്മദ് സാലി, വി.എ. ജമാൽ മുഹമ്മദ്, പി.എസ്. അബ്ദുൽ ഷുക്കൂർ, വി.എം. ഷിബിലി സാഹിബ്, പി.എച്ച്. അബ്ദുൽ റസാഖ്, പി.എം. അബ്ദുൽ നാസർ, പി.എ. ഹബീബ് മുഹമ്മദ്, ഫൈസൽ കമാൽ, വി.എച്ച്. സെയ്ദ്മുഹമ്മദ്, ടി.എം. അബ്ദുൽ അസീസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എ.എം. അബൂബക്കർ റിട്ടേണിംഗ് ഓഫീസറായിരുന്നു. എം.ഇ.എസ് വാർഷിക പൊതുയോഗം 31 ന് രാവിലെ 11 ന് തൊടുപുഴ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ പി.എച്ച്. ഹനീഫ റാവുത്തർ അറിയിച്ചു.