ഇടുക്കി: എസ്.എൻ.ഡി.പി യോഗം കീരിത്തോട് ശാഖാ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി. സെൽവം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ചെയർമാൻ മനേഷ് കുടിക്കയത്ത്, യൂണിയൻ കൗൺസിലർ ടി.ടി. സിജു, ക്ഷേത്രനിർമ്മാണ കമ്മിറ്റി കൺവീനർ ജ്യോതിഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി മിനി സജി, യൂത്തുമൂവ്മെന്റ് യൂണിയൻ സെക്രട്ടറി ടി.എസ്. അനു എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി വിജയൻ കല്ലുതുണ്ടിയിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് ടി.എം. ശശി സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ടി.എം. ശശി (പ്രസിഡന്റ്), റെജി കളരിക്കൽ (വൈസ് പ്രസിഡന്റ്), വിജയൻ (സെക്രട്ടറി), അജേഷ്, അജയകുമാർ, ശശി, ഷിജോ, ശ്യാം, മിനി സജി, ബിന്ദു സുമേഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ശിവരാത്രി ഉത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ പൊതുയോഗം തീരുമാനിച്ചു.