ചെറുതോണി: കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 10 കോടി രൂപ അനുവദിച്ച കുഞ്ചിത്തണ്ണി- മുതുവാൻകുടി റോഡ്‌ ടെൻഡർ ചെയ്തതായി ജോയ്സ്‌ ജോർജ്ജ് എം.പി അറിയിച്ചു. കുഞ്ചിത്തണ്ണി- എല്ലക്കൽ- പോത്ത്പാറ- എൽകുന്ന്- മുതുവാൻകുടി വരെയുള്ള 10 കിലോമീറ്ററാണ്‌ ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നത്. ബി.എം.ബി.സി ടാറിംഗ് നടത്തി റോഡ് സുരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തി പ്രതിഫലന ലൈറ്റുകൾ സ്ഥാപിച്ച്‌ റോഡ് മനോഹരമാക്കും. 10 കോടിരൂപ ചിലവിൽ നിർമ്മിക്കുന്ന ആനച്ചാൽ-കല്ലാർകുട്ടി റോഡ് നേരത്തെ ടെൻഡർ ചെയ്തിരുന്നു. ആനച്ചാൽ- ഈട്ടിസിറ്റി- മേരിലാൻഡ്- മുതുവാൻകുടി-വെള്ളത്തൂവൽ- കല്ലാർകുട്ടി വരെ 10 കോടിരൂപ അനുവദിച്ചാണ്‌ സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി ടെൻഡർ ചെയ്തിട്ടുള്ളത്. ഇടുക്കി മണ്ഡലത്തിൽ 154 കോടിയുടെ 9 സി.ആർ.എഫ്‌ റോഡുകൾ കേന്ദ്ര ഹൈവേ റോഡ് വികസന വകുപ്പിൽ നിന്ന് അനുവദിച്ചതായും എം.പി പറഞ്ഞു.