തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ 56-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും. തൊടുപുഴ ഈസ്റ്റ്, പീരുമേട് ഏരിയ സമ്മേളനങ്ങൾ ഇന്ന് നടക്കും. തൊടുപുഴ ഈസ്റ്റ് ഏരിയയുടെ സമ്മേളനം ഇന്ന് തൊടുപുഴ നഗരസഭ ടൗൺ ഹാളിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് പി.എസ്. പ്രേമയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി പി. പുഷ്പരാജ് പ്രവർത്തന റിപ്പോർട്ടും ഏരിയാ ട്രഷറർ പി.എം. ജലീൽ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പീരുമേട് ഏരിയാ സമ്മേളനം ഇന്ന് പീരുമേട് എസ്.എം.എസ് ക്ലബ് ഹാളിൽ ചേരും. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ.കെ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി കെ. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഏരിയാ ട്രഷറർ രാജേഷ് രാജു വരവ് ചെലവ് കണക്കും അവതരിപ്പിക്കും.