sn-ups
ശ്രീനാരായണ യു.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മികവ് ഉത്സവം പി.ടി.എ പ്രസിഡന്റ് സനൽകുമാർ പാലവിള ഉദ്ഘാടനം

പോത്തിൻക്കണ്ടം: ശ്രീനാരായണ യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ മികവ് ഉത്സവം പി.ടി.എ പ്രസിഡന്റ് സനൽകുമാർ പാലവിള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.കെ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പോത്തിൻക്കണ്ടം ശാഖ സെക്രട്ടറി ബിനു മുഖ്യപ്രഭാഷണം നടത്തി. പ്രധാന അദ്ധ്യാപിക എ.എസ്. പ്രസന്ന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ആർ. ഷാജി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനമികവ് നേരിട്ട് കാണാൻ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു.