ചെറുതോണി: ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ വി. തോമാസ്ലീഹായുടെ തിരുനാൾ ഒന്ന്, രണ്ട് മൂന്ന് തീയതികളിൽ ആഘോഷിക്കും. ഒന്നിന് രാവിലെ 5.15ന് പ്രഭാത പ്രാർത്ഥന, 5.45ന് മധ്യസ്ഥ പ്രാർത്ഥന, ഉച്ചകഴിഞ്ഞ് മൂന്നിന് മധ്യസ്ഥ പ്രാർത്ഥന, 3.30ന് അഭിവന്ദ്യ പിതാവിന് സ്വീകരണം. തുടർന്ന് 4.30ന് ആഘോഷമായ തിരുനാൾ കുർബാന. ആറിന് ഇടവകയുടെ തിരുനാൾ കുടുംബസമ്മേളനം തുടർന്ന് സ്‌നേഹ വിരുന്ന്. കലാപരിപാടികൾ.
രണ്ടിന് രാവിലെ 5.15ന് പ്രഭാതപ്രാർത്ഥന. 5.45ന് പരി.കുർബാന. മധ്യസ്ഥ പ്രാർത്ഥന. ഉച്ചകഴിഞ്ഞ് 4.30ന് മധ്യസ്ഥ പ്രാർത്ഥന, ആഘോഷമായ സുറിയാനി തിരുനാൾ കുർബാന. ആറിന് ആഘോഷമായതിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്. മൂന്നിന് രാവിലെ 5.15ന് പ്രഭാത പ്രാർത്ഥന. 5.45ന് പരി.കുർബാന. 7.30ന് മധ്യസ്ഥ പ്രാർത്ഥന. ഉച്ചകഴിഞ്ഞ് നാലിന് ആഘോഷമായ തിരുനാൾ റാസ. 6.15ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം- ചേലച്ചുവട് പിയാത്ത കപ്പേളയിലേയ്ക്ക്. തുടർന്ന് പരി.കുർബാനയുടെ ആശീർവാദം. വാദ്യമേളങ്ങൾ ആകാശ വിസ്മയം എന്നിവയുണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, സഹ വികാരി സെബാസ്റ്റ്യൻ മനയ്ക്കലേട്ട് എന്നിവരറിയിച്ചു.