തൊടുപുഴ: മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽ തീപടർന്ന് ഗൃഹനാഥന് പൊള്ളലേറ്റു. വണ്ണപ്പുറം പാറപ്പുഴ സ്വദേശി ജോർജിനാണ് (68) പൊള്ളലേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. പുല്ല് വെട്ട് യന്ത്രത്തിൽ ഒഴിക്കുന്നതിനായി കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന പെട്രോളിലേക്ക് തീ പടർന്നാണ് അപകടം ഉണ്ടായത്. വീട്ടിൽ വൈദ്യുതി പോയതിനെ തുടർന്ന് വിളക്ക് തെളിച്ച് ജോർജ് മുറിയ്ക്കുള്ളിൽ പരിശോധന നടത്തുന്നിതിനിടെ പെട്രോൾ കുപ്പിയിലേക്ക് തീ പടരുകയായിരുന്നു. മുറിക്കുള്ളിലാകെ തീ പടർന്ന് ജോർജ്ജിനും പൊള്ളലേറ്റു. അവശനായ ജോർജിനെ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീപിടുത്തത്തിൽ മുറിയിലെ കട്ടിലടക്കം കത്തി നശിച്ചു.