കുളമാവ്: കുളമാവ് കോട്ടമല റോഡിൽ കലംകമഴ്‌ത്തിയിൽ വാഴക്കുലയും പച്ചക്കറിയും കയറ്റിവന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. കലം കമഴ്‌ത്തിയിൽ നിന്ന് കുളമാവ് ഭാഗത്തേക്ക് വന്ന ജീപ്പ് കയറ്റത്തിൽ മുന്നോട്ട് പോകാതെ നിന്നതിനു ശേഷം പുറകിലേക്ക് തെന്നി മറിയുകയായിരുന്നു. ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം. ഡ്രൈവർ കരിമണ്ണൂർ കുഴിക്കാട്ടിൽ സെബാസ്റ്റ്യൻ ജോസഫിന് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.