തൊടുപുഴ: വർഗീയ ധ്രുവീകരണത്തിനെതിരെ അണിനിരക്കണമെന്ന് എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എസ്. പ്രേമ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ കെ.കെ. പ്രസുഭകുമാർ, സി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എസ്. പ്രേമ (പ്രസിഡന്റ്), എസ്. ദിനിൽകുമാർ, പി.എ. ഷൈല (വൈസ് പ്രസിഡന്റുമാർ), പി. പുഷ്പരാജ് (സെക്രട്ടറി), ഡെന്നീസ് ജോർജ്, സി.എം. ശരത് (ജോയിന്റ് സെക്രട്ടറിമാർ), പി.എം.ജലീൽ (ട്രഷറർ).