അടിമാലി: ഇഞ്ചിയും മഞ്ഞളും ഉൾപ്പെടെയുള്ള കൃഷികളെല്ലാം കർഷകനെ കയ്പ് നീര് കുടിപ്പിച്ചപ്പോൾ തേനീച്ച കൃഷിയുടെ മാധുര്യം നുകർന്ന് മലയോര മേഖല. ഭൂമിയേറെയുള്ള മലയോര കർഷകർക്ക് മറ്റ് അധിക ചിലവുകളില്ലാതെ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നതാണ് തേനീച്ച വളർത്തലിലേക്ക് കർഷകരെ ആശ്രയിക്കുന്ന പ്രധാന ഘടകം. നാടൻ തേനിന് വിപണിയിൽ ലഭിക്കുന്ന മെച്ചപ്പെട്ട വിലയാണ് കർഷകരെ തേനീച്ച വളർത്തലിലേക്ക് ആകർഷിക്കുന്നത്. മായം കലരാത്ത തേനിന് ആവശ്യക്കാരധികമുള്ളതിനാൽ വിപണനത്തിനായി പ്രത്യേക വിപണി കണ്ടെത്തേണ്ടയെന്നതും അനുകൂലഘടകമാണ്. കുറഞ്ഞ ചിലവിൽ സ്ഥല പരിമിതിയുള്ളവർക്കും തേനീച്ച വളർത്തി മികച്ച വരുമാനമുണ്ടാക്കാം. പരീക്ഷണാർത്ഥം തേനീച്ചകൃഷി തുടങ്ങിയ പലരും ഇന്ന് വാണിജ്യാടിസ്ഥാനത്തിലേക്ക് വ്യാപിപിച്ചു കഴിഞ്ഞു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നല്ല പ്രോത്സാഹനവും നൽകുന്നുണ്ട്. പുരയിടങ്ങളിലെ മറ്റ് കൃഷികൾക്കിടയിൽ പെട്ടികൾ സ്ഥാപിച്ച് തേനീച്ച വളർത്തൽ നടത്താമെന്ന സാധ്യത തിരിച്ചറിഞ്ഞ് അയൽ ജില്ലകളിൽ നിന്നുള്ള കർഷകരും തേനീച്ച വളർത്തൽ സംബന്ധിച്ച് പഠനം നടത്താൻ ഇടുക്കിയിൽ എത്തുന്നുണ്ട്.

കർഷകന് ലഭിക്കുന്നത്

ഒരു കിലോ തേൻവില- 400 രൂപ

പ്രതിവർഷം ഒരു പെട്ടിയിൽ നിന്ന് കിട്ടുന്നത്- 15 കിലോ