മുണ്ടൻമുടി: എസ്.എൻ.ഡി.പി യോഗം മുണ്ടൻമുടി ശാഖയുടെ വിശേഷാൽ പൊതുയോഗവും കുടുംബസംഗമവും നടത്തി. കൂവപ്പള്ളി രവീന്ദ്രന്റെ വീട്ടിൽ നടന്ന പരിപാടി തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി ഷാജി കല്ലാറ കുടുംബസംഗമ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ലൈല രമേശ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, വിവിധ പോഷകസംഘടനാഭാരവാഹികളായ എം.എസ്. ഷാജി, ശോഭ സാജൻ, ശശി പാലയ്ക്കാപ്പറമ്പിൽ, തങ്കച്ചൻ പനച്ചിക്കൽ, ഇന്ദിര പരമേശ്വരൻ, ലീല ശശി, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ.കെ. ശശി സ്വാഗതം പറഞ്ഞു. ശാഖയിലെ മുതിർന്ന അംഗങ്ങളായ ശ്രീധരൻ മാലിയിൽപുത്തൻ പുരയ്ക്കൽ, ലീല ശശിധരൻ വട്ടപ്പറമ്പിൽ, സത്യരാജൻ പൈനികുളത്ത്, തങ്കമ്മ കുഞ്ഞപ്പൻ നടുവിലേക്കരോട്ട്, തങ്കപ്പൻ വില്ലന്താനത്ത്, വിജയമ്മ മണി വിലങ്ങുകല്ലിൽ എന്നിവരെ ആദരിച്ചു.