anupriya
അനുപ്രിയ ബിജു

കരിമണ്ണൂർ: കരാട്ടെയിൽ കരിമണ്ണൂർ സ്വദേശി അനുപ്രിയ ബിജു മെഡലുകൾ ഇടിച്ചിട്ട് ഇടുക്കിയുടെ അഭിമാനമാകുന്നു. പറവൂരിൽ നടന്ന സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിംഗിൽ ഗോൾഡ് മെഡലും കട്ടാ വിഭാഗത്തിൽ വെങ്കലവും നേടിയാണ് ഈ കൊച്ചുമിടുക്കി കായികരംഗത്ത് മികവുതെളിയിച്ചിരിക്കുന്നത്. കരിമണ്ണൂർ കുരുമ്പുപാടം ഭാഗത്ത് വേങ്ങത്താനത്ത് ബിജുവിന്റെയും കനകയുടെയും മകളായ ഈ കായിക പ്രതിഭ കരിമണ്ണൂർ ന്യൂ കായ് ഷീൻ ഷാൻ ഷിറ്റോറിയു കരാട്ടെ സ്‌കൂൾ വിദ്യാർത്ഥിനിയും ഷിഹാൻ കെ.ടി. ജോർജ് കളത്തൂർ മാഷിന്റെ ശിഷ്യയുമാണ്.