കുമളി: തേക്കടി സന്ദർശിക്കാനെത്തിയ വിദേശവിനോദ സഞ്ചാരികളുടെ അഞ്ച് വയസുള്ള മകൾക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്. യു.കെ സ്വദേശികളായ വാർനെക്- ഹനാകോ ദമ്പതികളുടെ രണ്ടാമത്തെ മകളായ യൂന അസാനോയിക്കാണ് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലത്തെ ബോട്ട് സവാരിക്ക് ശേഷം മടങ്ങവെ പത്ത് മണിയോടെ ബോട്ട്‌ലാന്റിംഗിന് സമീപത്താണ് സംഭവം. അരയ്ക്ക് താഴെ പരിക്കേറ്റ കുട്ടിയ്ക്ക് കുമളി പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. മാസങ്ങൾക്ക് മുമ്പു ഉത്തരേന്ത്യൻ വനിതാ വിനോദ സഞ്ചാരിയുടെ കെെയ്ക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.