തൊടുപുഴ: രാജ്യത്ത് സമാധാനത്തിനുവേണ്ടി നിരാഹാരസത്യാഗ്രഹമനുഷ്ഠിച്ച ഗാന്ധിജിയെ വെടിവെച്ചു വീഴ്ത്തിയവർ അധികാരത്തിന്റെ ബലത്തിൽ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ പറഞ്ഞു. ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗങ്ങളായ സി.പി. മാത്യു. എം.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി നേതാക്കളായ ചാർളി ആന്റണി, ജോസ് അഗസ്റ്റിൻ, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, പി.എസ് ചന്ദ്രശേഖരപിള്ള, കെ.വി. സിദ്ധാർത്ഥൻ, രാജീവ് , സി.എസ്. മനേഷ്, കെ.എം. ഷാജഹാൻ, സുരേഷ് രാജു, വി.എ. ജിന്ന, രാജേഷ് ബാബു, കെ.എ. ഷഫീക്ക്, നിഷ സോമൻ, രാജേശ്വരി ശശിധരൻ,ഒ.കെ. അഷറഫ്, എം.ബി. അഷറഫ് എന്നിവർ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.