മുതലക്കോടം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടത്തുന്ന പഠനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. പ്രധാന അദ്ധ്യാപിക സി. റോസിലി മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.സി കോ- ഓർഡിനേറ്റർ പി.കെ. സീന, പി.ടി.എ പ്രതിനിധികൾ, പൂർവവിദ്യാർത്ഥികൾ, എസ്.എം.സി അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. എസ്.ആർ.സി കൺവീനർ സിന്ധ്യാ തോമസ് നന്ദിപറഞ്ഞു.