പീരുമേട്: ദേശീയപാതയിൽ മത്തായികൊക്കയ്ക്ക് സമീപം കാട്ടുതീ. ഏക്കറുകണക്കിന് പുല്ലുമേട് കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മലഞ്ചെരുവായതിനാൽ അഗ്നിശമന സേനയുടെ വാഹനം കടന്നു പോവാൻ പാതയില്ലാത്തത് കൂടുതൽ പ്രദേശങ്ങൾ കത്തി നശിക്കാനിടയാക്കി. കനത്ത കാറ്റു വീശുന്നതിനാൽ മൊട്ടക്കുന്നായ മേഖലയിൽ തീ അതിവേഗം പടർന്നു പിടിക്കുകയും ചെയ്തു. റോഡരികിലേക്ക് തീ പടരാതിരിക്കാൻ പീരുമേട് അഗ്നിശമനസേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പീരുമേട് അഗ്നിശമന സേന സ്റ്റേഷൻ ലീഡിംഗ് ഫയർമാൻ വി. എസ്. അനിൽകുമാർ, ഫയർമാരായ ഗോപകുമാർ, അനൂപ് ,വിനീത്, വിജീഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.