ഇടുക്കി. മഹാപ്രളയത്തിൽ വൻ ദുരന്തങ്ങളേറ്റുവാങ്ങിയ ഇടുക്കി ജില്ലയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ കാര്യമായ പരിഗണനകളില്ല. കാർഷികമേഖലയിൽ ഏലം, കുരുമുളക്, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യജ്ഞന കൃഷികൾക്ക് ആകെ വകയിരുത്തിയ 10 കോടിരൂപയുടെ വിഹിതം ഇടുക്കിയ്ക്കും ലഭിക്കുമെങ്കിലും ചെറുകിട തേയില കൃഷിക്കാരുടെ പ്രശ്നങ്ങൾ എവിടെയും പ്രതിപാദിച്ചില്ല. അതേസമയം കാപ്പി കൃഷിയുടെ സമഗ്രവികസനത്തിനും വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും വയനാടിന് നൽകിയ പ്രധാന്യങ്ങൾ എണ്ണിപ്പറയുന്നതിനിടെ ഇടുക്കിയടക്കം മറ്റ് മലയോര മേഖലകളിലും സമാനമായ പദ്ധതികൾ റീബിൽഡ് കേരളയിൽ ആവിഷ്‌കരിക്കുമെന്ന ആശ്വാസവുമുണ്ട്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലെ കാർഷികമേഖലയും വനാതിർത്തിയും വേർതിരിക്കുന്നതിന് വേലിയും കിടങ്ങുകളും വേണമെന്ന കർഷകരുടെ നിരന്തരമായ ആവശ്യങ്ങൾക്കും ജില്ലയുടെ വിനോദസഞ്ചാര വികസനത്തിനും അർഹമായ പരിഗണനയുണ്ടായില്ല.

ആകെ കിട്ടയത്

 ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ കരുണാപുരം, രാജാക്കാട്, ഉടുമ്പൻചോല കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ

 ശാന്തൻപാറ ഗവ. കോളേജ്, നെടുങ്കണ്ടം ഐ.എച്ച്.ആർ.ഡി കോളേജ്, രാജാക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമ്മാണം എന്നിവയ്ക്ക് അഞ്ച് കോടിരൂപ വീതം

 നെടുങ്കണ്ടത്തെ നിർദ്ദിഷ്ട ആയൂർവേദ മെഡിക്കൽ കോളേജിന് 10 കോടിരൂപയും വകയിരുത്തി