ചെറുതോണി: ശമ്പളം ലഭിക്കാതെ പ്രവർത്തിച്ചിരുന്ന 778 ഹയർസെക്കൻഡറി അദ്ധ്യാപക തസ്തികകൾക്ക് ബഡ്ജറ്റിൽ അംഗീകാരം നൽകിയത് കെ.എസ്.ടി.എ ഇടുക്കി ഏരിയാ കമ്മിറ്റി അഭിനന്ദിച്ചു. പൊതു വിദ്യാലയങ്ങളുടെ സൗകര്യ വിപുലീകരണത്തിന് 2038 കോടി രൂപ അനുവദിച്ചതും പ്രൈമറി ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിന് 292 കോടി രൂപ അനുവദിച്ചതും അഭിനന്ദനീയമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അദ്ധ്യാപകർക്കും ജീവനക്കാർക്കും രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ചതും പ്രശംസനീയമാണ്. ചെറുതോണിയിൽ നടന്ന യോഗം കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി. അയത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം മൈക്കിൾ സെബാസ്റ്റ്യൻ, അജിമോൻ എം.ഡി, ഏരിയ സെക്രട്ടറി സിനി സെബാസ്റ്റ്യൻ, സിന്ധു. ആർ.ആർ, സുധീർ എച്ച് എന്നിവർ സംസാരിച്ചു.