തൊടുപുഴ: ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് എഫ്.എസ്.ഇ.റ്റി.ഒയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ആഹ്ലാദ പ്രകടനം നടത്തി. ശമ്പള പരിഷ്‌കരണത്തിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും, രണ്ട് ഗഡു ക്ഷാമബത്ത ഏപ്രിൽ മാസം ശമ്പളത്തോടൊപ്പം നൽകും, സർക്കാർ ഓഫീസുകൾ സ്ത്രീ സൗഹൃദവും ജനസൗഹൃദവുമാക്കാൻ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം അനുവദിക്കും, ട്രഷറി നവീകരണത്തിന് 21 കോടി,​ പുതിയ 20 ട്രഷറി കെട്ടിടങ്ങൾ, 2019-20ൽ മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും ട്രഷറി അക്കൗണ്ട് വഴി, റവന്യൂ ഓഫീസുകളുടെ വിപുലീകരണത്തിന് 40 കോടി തുടങ്ങിയ ബഡ്ജറ്റ് നിർദ്ദേശങ്ങളെ അദ്ധ്യാപകരും ജീവനക്കാരും സ്വാഗതം ചെയ്തു. സിവിൽ സ്റ്റേഷനിൽ നടന്ന ആഹ്ലാദ പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ, കെ.ജ.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ചുമാണി, കെ.കെ.പ്രസുഭകുമാർ, നീന ഭാസ്‌കരൻ, ടി.ജി.രാജീവ്, റോബിൻസൺ എന്നിവർ സംസാരിച്ചു.