ഇടുക്കി: കേരള വ്യാപാരി വ്യവസായി സുരക്ഷപദ്ധതിയും വൺവേ ഫിനാൻഷ്യൽ സർവീസസ് കട്ടപ്പന ശാഖയുടെ ഉദ്ഘാടനവും ആദ്യപോളിസി വിതരണവും നാളെ കട്ടപ്പന ടൗൺ ഹാളിൽ നടക്കും. പ്രകൃതിദുരന്തം, ഹർത്താലുകൾ, ലഹളകൾ എന്നിവ മൂലം വ്യാപാര- വ്യവസായ സംരംഭങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും സ്റ്റോക്ക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സി.സി.ടി.വി എന്നിവയ്ക്കുള്ള സംരക്ഷണവും ഉറപ്പാക്കുന്നതാണ് ഇൻഷുറൻസ് പദ്ധതി. നാളെ ഉച്ചയ്ക്ക് ഒന്നിന് മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന മുനിസിപ്പൽ ചെയർമാൻ മനോജ് അദ്ധ്യക്ഷത വഹിക്കും. കെ. ശ്രീനിവാസൻ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ സജീന്ദ്രൻ, വ്യാപാര വ്യവസായ സമിതി ജില്ലാ ജോ. സെക്രട്ടറി ജോസ് മുരിക്കാശേരി, സി.പി.എം ഏരിയാ സെക്രട്ടറി വി.ഇ. സജി, അഡ്വ.എം.കെ. തോമസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജറനൽ സെക്രട്ടറി ഹസൻ എന്നിവർ പ്രസംഗിക്കും. അജിത് എസ്. നായർ സ്വാഗതവും ആശ സജീവ് നന്ദിയും പറയും.