തൊടുപുഴ: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് തൊടുപുഴ മർച്ചന്റ്സ് അസോയിയേഷന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളെയും ഓട്ടോറിക്ഷാ തൊഴിലാളികളെയും, ബസ് ഓണേഴ്സിനെയും ഉൾപ്പെടുത്തി പി.ഡബ്ള്യു.ഡി ഓഫീസിനു മുന്നിൽ നടത്താനിരുന്ന സത്യാഗ്രഹം മാറ്റിവച്ചു. താത്കാലികമായി മെയിന്റനൻസ് നടത്തുമെന്നും 10 ദിവസത്തിനകം തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പൂർണരീതിയിൽ പണിതുടങ്ങുമെന്നും പി.ഡബ്ളു.ഡി അധികാരികളിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതിനാലാണ് സമരപരിപാടികൾ മാറ്റിവച്ചതെന്ന് മർച്ചന്റ്സ് അസോയിയേഷൻ ഭാരവാഹികൾ അറിയിച്ചു.