പീരുമേട്: നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. പാലൂർക്കാവ് ചെമ്പകശേരിൽ ഗീതയുടെ മകൾ സൂര്യമോൾക്കാണ് (15) പരിക്കേറ്റത്. മുഖത്തും ശരീരത്തും പരിക്കേറ്റ സൂര്യയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.