പീരുമേട്: പീരുമേട് മേഖലകളിൽ കാട്ടുതീ പടർന്ന്പിടിക്കുന്നു. അമ്പത്തിയാറാം മൈലിനു സമീപത്തുള്ള വനം വകുപ്പിന്റെ ഭൂമിയിലും കുട്ടിക്കാനം പൊലീസ് ക്യാമ്പിന് പിന്നിലുള്ള നാല് മുട്ടക്കുന്നുകളിലുമാണ് വ്യാഴാഴ്ച കാട്ടുതീ പടർന്നത്. രണ്ടിടത്തും നീണ്ട പരിശ്രമത്തിന് ശേഷം അഗ്നിശമന സേന തീയണച്ചു. ബുധനാഴ്ച മത്തായി കൊക്കയ്ക്ക് സമീപം ഏക്കറ് കണക്കിന് ഭൂമി തീ കത്തി നശിച്ചിരുന്നു. പീരുമേട് അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.