paper
ഡിസംബർ 10ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കാസർകോട്: പി.എസ്.സി പരീക്ഷയെഴുതി രണ്ടു വർഷമായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ പുതുവത്സര സമ്മാനം. പ്രൈമറി വിദ്യാലയങ്ങളിലെ ആറായിരത്തിലധികം വരുന്ന അദ്ധ്യാപക ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

എൽ.പി റാങ്ക് ലിസ്റ്റ് നാലു ദിവസം മുമ്പും യു.പി റാങ്ക് ലിസ്റ്റ് ഇന്നലെയും പ്രസിദ്ധീകരിച്ചു. സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി റാങ്ക് ലിസ്റ്റ് വൈകുന്നകാര്യം ഡിസംബർ 10ന് കേരളകൗമുദി വാർത്തയാക്കിയിരുന്നു.

അഡ്വൈസ് മെമ്മോ ഉടൻ അയക്കാൻ പി.എസ്.സി നടപടി തുടങ്ങിയാൽ ഈ മാസം തന്നെ നിയമനം തുടങ്ങും. അതല്ലെങ്കിൽ ജൂൺ വരെ നീണ്ടേക്കും.

കെ ടെറ്റ് യോഗ്യതയുടെ പേരിലുള്ള സാങ്കേതിക തടസങ്ങൾ ഹൈക്കോടതിയെ സമീപിച്ചു നീക്കിയശേഷമാണ് സർക്കാർ നിയമനം തുടങ്ങാൻ നിർദ്ദേശം നൽകിയത്.

കെ ടെറ്റ് യോഗ്യത ഇല്ലാത്തത് തടസമല്ലെന്നും ആ യോഗ്യത പിന്നീട് നേടിയാൽ മതിയെന്നും ഉത്തരവിലുണ്ട്. അതേസമയം, കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായിരിക്കും നിയമനത്തിന്റെ സാധുതയെന്നും ഉത്തരവിലുണ്ട്. 2016 ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്ത അദ്ധ്യാപക ഒഴിവുകളിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാണ് പറഞ്ഞിരിക്കുന്നത്. ആ വർഷം ആഗസ്റ്റ് 30 നാണ് അദ്ധ്യാപക നിയമനത്തിന് കെ ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവായത്. ഇതോടെയാണ് അന്നത്തെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം റദ്ദായത്.

പുതിയ അപേക്ഷയിൽ പരീക്ഷ നടത്തിയെങ്കിലും

കെ ടെറ്റ് യോഗ്യതയുടെ പേരിൽ ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെയും മറ്റൊരു വിഭാഗം അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലിൽ അപ്പീൽ സമർപ്പിക്കുകയും ചെയ്തതോടെയാണ് റാങ്ക് ലിസ്റ്റ് നീണ്ടുപോയത്.